ദത്ത്‌ ഗ്രാമം പ്രഖ്യാപനം നടത്തി

സീതി സാഹിബ് ഹയർസെക്കന്ററി സ്കൂൾ N.S.S ന്റെ കീഴിൽ 2018-19 വർഷത്തെ സാമൂഹ്യ സേവന മേഖലയിലുള്ള

വിവിധ പ്രവർത്തനങ്ങൾക്കായി തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡായ കുണ്ടാംകുഴിയെ ദത്ത്‌ ഗ്രാമമായി തെരഞ്ഞെടുത്തു.
എൻ എസ് എസ് വളണ്ടിയർമാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കെ.പി അബ്ദുഹാജി സ്മാരക സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ
ദത്ത് ഗ്രാമം പ്രഖ്യാപനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി വത്സലാ പ്രഭാകരൻ നിർവ്വഹിച്ചു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം, അടുക്കളത്തോട്ടം നിർമ്മാണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ശുചിത്വ ഗ്രാമം പദ്ധതി, സാക്ഷരതാ പ്രവർത്തനം, വയോജന പരിപാലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ എൻ എസ് എസ് വളണ്ടിയർമാർ ഏറ്റെടുത്ത് നടത്തും.
വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചയ്ക്ക് വാർഡ് കൗൺസിലർ കെ.പി ഖദീജ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മൊയ്തു പാറമ്മൽ, സാക്ഷരതാ പ്രേരക് ലത, ആശാ വർക്കർമാർ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ എം കാസിം, പിടിഎ പ്രിസിഡണ്ട് സക്കീർ ഹുസൈൻ, മുൻസിപ്പൽ കൗൺസിലർ പി.സി നസീർ, സാമൂഹ്യ പ്രവർത്തകരായ അബ്ദുൾ സമദ്, മുട്ട അഷ്റഫ് , അൽത്താഫ് എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: