പ്ലസ്‌വണ്‍: അപേക്ഷിക്കാന്‍ ഇന്നും നാളേയും കൂടി

സ്‌കോള്‍ കേരള മുഖേന 2018 -2020 ബാച്ചില്‍ പ്ലസ് വണ്‍ പ്രവേശനത്തിന്

സെപ്റ്റംബര്‍ 12, 13 തിയതികളില്‍ കൂടി http://www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന് ക്രമീകരണം ഏര്‍പ്പെടുത്തി. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരത്തെ സംസ്ഥാന കേന്ദ്രത്തില്‍ അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഹാജരാക്കണം. ഈ അക്കാദമിക വര്‍ഷം ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നും അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2342950, 2342271, 2342369.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: