സ്ത്രീസുരക്ഷ നിയമം ദുര്വ്യാഖ്യാനം ചെയ്യുന്ന സ്ത്രീകള്ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കും: പി സി ജോര്ജ്ജ്

സ്ത്രീസുരക്ഷ നിയമം ദുര്വ്യാഖ്യാനം ചെയ്യുന്ന സ്ത്രീകള്ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്ന് കേരള ജനപക്ഷം

ചെയര്മാന് പി.സി. ജോര്ജ്. കേരളത്തില് ഇപ്പോള് നടക്കുന്നത് ഒപ്പം നില്ക്കാത്തവരെ ഒാടിച്ചിട്ടടിക്കുന്ന മാധ്യമവിചാരണയാണ്. സ്ത്രീസുരക്ഷ നിയമങ്ങളുടെ ദുരുപയോഗം തടയാന് ജാഗ്രതപൂര്ണമായ ശ്രദ്ധചെലുത്താന് പൊതുസമൂഹവും നിയമവ്യവസ്ഥയും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന നേതൃക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി. ജോര്ജ്.
സ്ത്രീ സമൂഹത്തിന്റെ സംരക്ഷണാര്ഥം നിലവില്വന്ന നിയമങ്ങളെ നിരപരാധികളുടെ തൊഴിലും ജീവിതവും തകര്ക്കാനും ബ്ലാക്ക്മെയില് ചെയ്ത് പണമുണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: