വനിതാ പോലീസിനെ സ്കൂട്ടിയിടിച്ചിട്ട യുവാവ് പിടിയിൽ

0

കണ്ണൂർ: സ്വാതന്ത്രദിന പരേഡ് ട്രെയിനിംഗിനെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസറെ സ്കൂട്ടിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച് വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. കണ്ണൂർ താഴെചൊവ്വയിലെ എസ്.സൽമാൻ ഫാരിസിനെ (18)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ട്രെയിനിംഗിനെത്തിയ കൊളവല്ലൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർജിൻസി(32)യെയാണ് സ്കൂട്ടി യാത്രക്കാരൻ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. സാരമായി പരിക്കേറ്റ ഇവരെ സഹ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അപകടത്തെ തുടർന്ന് പോലീസ് ടൗണിലെ വിവിധ ആശുപത്രികളിലും മറ്റും വിവരം കൈമാറിയിരുന്നു.തുടർന്നാണ്
രക്ഷപ്പെട്ട യുവാവിനെ കൊയിലി ആശു‌പത്രിയിൽ വെച്ച് പിടികൂടിയത്. അപകടത്തിനിടെ വനിതാ പോലീസുകാരിയുടെ കൈയിലെ തോക്കിൻ്റെ പാത്തി കൊണ്ട് യുവാവിനും പരിക്കേറ്റിരുന്നു.പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നുമാണ് കെ.എൽ .13. എ .എച്ച്.62 24 .നമ്പർ
സ്കൂട്ടി പോലീസ് തിരിച്ചറിഞ്ഞത്.വാഹനം ഓടിച്ച യുവാവിന് ലൈസൻസില്ലെന്ന് പോലീസ് പറഞ്ഞു.സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading