വെള്ളൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് കാരാട്ട് നൗഷാദ് അറസ്റ്റിൽ

പയ്യന്നൂര്‍: ദേശീയ പാതയിൽ വെള്ളൂരിലെ സൂപ്പര്‍ മാർക്കറ്റിൽ കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ പിടിയിൽ. കാസറഗോഡ് വിദ്യാ നഗർ ഏർ മാളത്തെ കാരാട്ട് നൗഷാദി (49) നെയാണ് എസ്.ഐ.വി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്.

കൂട്ടു പ്രതി വിദ്യാനഗറിലെ തൗസീഫിനായി തെരച്ചിൽ ഊർജിതമാക്കി

പയ്യന്നൂര്‍ സൂര്യമുക്കിലെ പൂജഹൗസില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വെള്ളൂര്‍ ആര്‍ടിഒ ഒാഫീസിന് സമീപത്തെ ജെംസ് സൂപ്പര്‍ മാര്‍ക്കില്‍ കഴിഞ്ഞമാസം രണ്ടിനാണ് കവർച്ച നടന്നത്. നിരീക്ഷണ ക്യാമറ ദൃശ്യത്തിന്റെ സഹായത്തോടെ മുഖ്യപ്രതി. കാസറഗോഡ് സ്വദേശി അമീർ അലിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു ഉടമ സുരേഷ് പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് കേസന്വേഷണം ഊർജിതമാക്കിയിരുന്നു.സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍നിന്ന് മൂന്നംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തിയ പോലീസ് മുഖ്യപ്രതിയായ കാസര്‍ഗോഡ് ആലമ്പാടി അക്കരംപാലം സ്വദേശി അമീറലി(22)യെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കാരാട്ട് നൗഷാദിനെ കുടുക്കിയത്.

.സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും മോഷ്ടിക്കപ്പെട്ട മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് നൗഷാദ് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു പ്രതിയെ പിടികൂടാൻ നീക്കം നടക്കുന്നതിനിടെ ഇയാൾ കാഞ്ഞങ്ങാട്ടെ കവർച്ച കേസിൽ ഹോസ്ദുര്‍ഗ് പോലീസ് കർണ്ണാടക കാര്‍വാറില്‍നിന്നും പിടികൂടിയത്. വെള്ളൂരിൽ നിന്നും മോഷണം നടത്തിയ മൊബൈൽ ഫോൺ ഇയാൾ പുഴയിൽ കളഞ്ഞതായി പോലീസ് കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: