നിർമ്മാണ സാമഗ്രികൾ കവർന്ന കേസിൽ 2പേർ അറസ്റ്റിൽ

ഇരിട്ടി: ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയുടെ പടിയൂരിലെ നിർമാണ പ്ലാന്റിൽ നിന്നും പാലം നിർമാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് പാളികളും, നിർമാണത്തിന് ഉപയോഗിച്ച് ബാക്കി വരുന്ന ആക്രി സാധനങ്ങളും കവർച്ച നടത്തിയ രണ്ട് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളും കൺസ്ട്രക്ഷൻ കമ്പനിയിൽ ജെസിബി, സ്റ്റോർ കീപ്പർ ജോലിക്കാരുമായ അനീഷ് കുമാർ (31), അജയ് (30) എന്നിവരെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തു. ഇരിട്ടിയിൽ നിന്നും കെ.എൽ 59 എഫ് 4443 നമ്പർ ഗുഡ്സ് ജീപ്പ് വാടകക്ക് കൂട്ടി കൊണ്ടുപോയാണ് പടിയൂരിലെ സൈറ്റിൽ നിന്നും കവർച്ച സാധനം കടത്തിക്കൊണ്ടുപോയത്. കല്ലുമുട്ടിയിലുള്ള ആക്രി കടയിലാണ് കവർച്ചാ സാമഗ്രികൾ വില്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇ.കെ.കെ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ സാമഗ്രികൾ ഇവർ കവർച്ച ചെയ്തതായി ആയിരുന്നു പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: