പോക്സോ കേസിൽ തെറ്റായ റിപ്പോർട്ട് : ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ

ത​ല​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ലൈം​ഗി​ക​ശേ​ഷി​യു​ണ്ടെ​ന്ന്​ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ ഇ​യാ​ൾ​ക്ക്​ ലൈം​ഗി​ക​ശേ​ഷി​ക്കു​റ​വു​ള്ള​താ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത. പ്ര​തി യു.​കെ. ഷ​റ​ഫു​ദ്ദീ​ന് ലൈം​ഗി​ക​ശേ​ഷി​യു​ള്ള​താ​യി മെ​ഡി​ക്ക​ൽ സം​ഘ​ത്തി​‍െൻറ പ​രി​ശോ​ധ​ന​ഫ​ലം കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി ഡോ​ക്ട​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലെ അ​ഞ്ച് ഡോ​ക്ട​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ്യ​ൻ, സ​ർ​ജ​ൻ, സൈ​ക്യാ​ട്രി​സ്​​റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ സ​മ​യ​ത്ത് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈം​ഗി​ക​ശേ​ഷി​ക്കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്രോ​സി​ക്യൂ​ഷ​‍െൻറ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലൈം​ഗി​ക​ശേ​ഷി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബീ​ന കാ​ളി​യ​ത്ത് പ​റ​ഞ്ഞു. കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി ഷ​റ​ഫു​ദ്ദീ​ൻ ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​റ്റു ര​ണ്ടു​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ 12ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും.

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ക​യും ചെ​യ്ത ബ​ന്ധു​ക്ക​ളാ​ണ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്. 15 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് മൂ​ന്നാം പ്ര​തി​ക്കെ​തി​രെ​യു​ള്ള കേ​സ്. മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജൂ​ൺ അ​വ​സാ​ന​മാ​ണ് പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: