കണ്ണൂര്‍ കുടിയാന്മലയിലെ വയോധികന്‍റെ മരണം കൊലപാതം:ഒരാൾ അറസ്റ്റില്‍

8 / 100 SEO Score

കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്‍മലയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അരിക്കമല സ്വദേശി കാട്ടുനിലയത്തില്‍ കുര്യാക്കോസാണ് മരിച്ചത്. കേസില്‍ വലിയ അരീക്കാമല സ്വദേശി പിണക്കാട്ട് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് 78 കാരനായ അരീക്കാമല സ്വദേശി കാട്ടുനിലത്തില്‍ കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്യാക്കോസ് വൈകിട്ട് വീട്ടിലേക്ക് മടങ്ങി എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അരീക്കാമല പാറക്കടവ് തോടിനു സമീപത്തായിരുന്നു മൃതദേഹം. കഴുത്തില്‍ പിടിമുറുക്കിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയം ആദ്യം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിനോയുടെ പങ്ക് പുറത്തായത്.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിസാര കാര്യത്തിന്റെ പേരിലുള്ള കലഹം കയ്യാങ്കളിയിലെത്തുകയും തുടര്‍ന്ന് ബിനോയ് കഴുത്ത് ഞെരിക്കുകയുമായിരുന്നു. ശ്വാസം കിട്ടാതെ താഴെ വീണ കുര്യാക്കോസിനെ ഉപേക്ഷിച്ച്‌ പ്രതി രക്ഷപ്പെട്ടു എന്നുമാണ് പോലീസ് കണ്ടെത്തിയത്. കുടിയാന്മല എസ്.എച്ച്‌.ഒ ജെ പ്രസാദും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: