ഉറവിട മറിയാത്ത കോവിഡ്: രക്ഷിതാക്കളും അധ്യാപകരും നിരീക്ഷണത്തിൽ പോകണം

ഇരിട്ടി: പായം പഞ്ചായത്തിലെ പെരുമ്പറമ്പ് സ്വദേശിനിയായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയ്ക്ക് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അധ്യാപികയുമായി പ്രാഥമിക സമ്പർക്ക ത്തിലായവർ മുൻകരുതലിൻ്റെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഇരിട്ടി പോലിസും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു .
ഇതിൻ്റെ ഭാഗമായി ആഗസ്ത് 4 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ഉച്ച ഭക്ഷണ കിറ്റ് വാങ്ങാൻ എത്തിയ രക്ഷിതാക്കൾ അടിയന്തിരമായും ഇരിട്ടി പോലിസ് സ്റ്റേഷനുമായോ അതാത് വാർഡ് തല നിരീക്ഷണ സമിതി ഭാരവാഹികളേയോ, വിവരമറിയിക്കണമെന്നും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഇരിട്ടി പോലിസ് അധികൃതർ അറിയിച്ചു.