കൊളച്ചേരിയിൽ മരിച്ചയാൾക്ക് കോവിഡെന്ന് സംശയം: പത്തോളം പേർ ക്വാറന്റീനിൽ

കൊളച്ചേരി :- പള്ളിപറമ്പ് കോടിപ്പൊയിൽ സ്വദേശി മൂസ ഹാജി (77 ) പനി ബാധിച്ച് മരണപ്പെട്ടു.
കുറച്ച് ദിവസമായി ഇദ്ദേഹം പനി ബാധിതനായിരുന്നു. പനി അധികമായതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ഇദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയ്ക്കായി എത്തിയത്. തുടർന്ന് കോവിഡ് ലക്ഷണം കണ്ടതോടെ ഉച്ചയോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കോവിഡ് പോസറ്റീവ് റിസൾട്ടാണ് ലഭിച്ചത്. തുടർന്ന് രോഗം മൂർച്ചിക്കുകയും വൈകുന്നേരത്തോടെ മരണപ്പെടുകയാണ് ഉണ്ടായത്.
രണ്ടാം പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഇദ്ദേഹത്തിൻ്റെ കോവിഡ് ഫലം പോസിറ്റീവ് ആയത് കൊണ്ട് ബന്ധുക്കളോട് കോറണ്ടേയിനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. *പരേതൻ്റെ സംസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും .കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങ് നടക്കുക.*
ഖദീജയാണ് ഭാര്യ. മമ്മുട്ടി, ഇബ്രാഹിം, സഈദ്, ജമീല, സൈബുന്നിസ, നഫീസ എന്നിവർ മക്കളാണ്.