പ്രളയ ദുരിതാശ്വാസത്തിന് എന്‍ ജി ഒ യൂണിയന്റെ കൈത്താങ്ങ്

കണ്ണൂർ : ശക്തമായ കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായുള്ള പ്രളയ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സഹായഹസ്തവുമായി കേരള എന്‍ ജി ഒ യൂണിയന്‍ രംഗത്തെത്തി. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരന്‍ ബഹു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഐ എ എസിന് ബെഡ്ഷീറ്റ്, വസ്തങ്ങള്‍ സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ അടങ്ങിയ കവറുകള്‍ കൈമാറി. ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാര്‍, പ്രസിഡണ്ട് എ രതീശന്‍, സംസ്ഥന കമ്മിറ്റി അംഗം എ എം സുഷമ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: