വീണ്ടും ന്യൂനമര്‍ദ്ദം, കേരളത്തില്‍ പരക്കെ മഴയ്‌ക്ക് സാധ്യത, അതിതീവ്രമാകില്ല

കേരളത്തില്‍ വീണ്ടും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായാണ് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച്‌ തീരദേശ മേഖലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രളയത്തിന് കാരണമായതുപോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.നിലവില്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു നില്‍ക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ ഊര്‍ജ്ജിതമാക്കിയ രക്ഷാപ്രര്‍ത്തനത്തില്‍ ഇന്നലെ വിവിധ ദുരന്ത മേഖലകളില്‍ 19 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം 76 ആയി. കൊടിയ ദുരന്തം സംഭവിച്ച നിലമ്ബൂര്‍ കവളപ്പാറയില്‍ ഇന്നലെ നാല് ജഡങ്ങള്‍ കൂടി കണ്ടെത്തി. മൊത്തം 13 മൃതദേഹങ്ങളാണ് ഇവിടെ കിട്ടിയത്.ഇനിയും അന്‍പതിലധികം പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്. വയനാട് പുത്തുമലയില്‍10 മൃതദേഹങ്ങളും കണ്ടെത്തി.എട്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മഴ മാറിയതോടെ രണ്ടിടത്തും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്താകെ 1551 ദുരിതാശ്വാസ ക്യാമ്ബുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: