മുങ്ങിയ കാർ കരയിലെത്തിച്ചു ; പണവും സ്വർണവും ഒലിച്ചു പോയി

കാഞ്ഞങ്ങാട് അരയില്‍പ്പുഴയില്‍ മുങ്ങിയ കാര്‍ കരയിലെത്തിച്ചു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയും ഒഴുകിപ്പോയി. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മുങ്ങിയത്.നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടേയും സമയോചിമായ ഇടപെടല്‍കൊണ്ടാണ് അബ്ദുള്‍ സമദും ഭാര്യയും രക്ഷപ്പെട്ടത്. പണം കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലും സ്വര്‍ണ്ണം പിന്‍സീറ്റിലെ ലേഡീസ് ബാഗിലുമായിരുന്നു. കാറിന്റെ ഡോറുകള്‍ തുറന്ന നിലയിലായിരുന്നു.നീന്തല്‍താരവും തീരദേശ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ എ.ഡി.പി സെയിഫുദ്ദിന്റെ നേതൃത്വത്തിലാണ് വണ്ടി പുറത്തെടുത്തത്. കാറിന്റെ മുന്‍വശത്തെ രണ്ട് ടയറിലും വടം കെട്ടിയശേഷം സെയിഫുദ്ദീനും ടീമും കാറിന്റെ പിന്‍സീറ്റില്‍ കയറുകയായിരുന്നു. മുന്‍ഭാഗം ഉയരുകയും നാട്ടുകാര്‍ കരയിലേക്ക് വലിച്ച്‌ കയറ്റുകയുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: