മയ്യഴിപ്പുഴ: ബൈപ്പാസിനായി നിർമിച്ച ബണ്ട് പൊളിച്ചുനീക്കി

മയ്യഴിപ്പുഴയിൽ ബൈപ്പാസ് പ്രവൃത്തിക്കായി നിർമിച്ച ബണ്ട് പൊളിച്ചുനീക്കി. ബണ്ട് കെട്ടിയത് കാരണമാണ് പള്ളിപ്രം, പാത്തിക്കൽ പ്രദേശത്ത് വെള്ളം ഉയർന്നതെന്ന പരാതിയെത്തുടർന്നാണിത്. മയ്യഴിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളിലെ നൂറിലേറെ കുടുംബങ്ങളെ മേഖലയിൽനിന്ന് ഒഴിപ്പിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ ദുരന്തനിവാരണത്തിന്റെ ചുമതല വഹിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ദേശീയപാതാ വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ ബണ്ട് മുറിച്ചത്. കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദേശാനുസരമാണിത്. ഞായറാഴ്ച വൈകീട്ട് ആറോടെ തുടങ്ങിയ പ്രവൃത്തി എട്ടോടെ അവസാനിച്ചു. എസ്കവേറ്റർ ഉപയോഗിച്ചാണ് ബണ്ട് മുച്ചത്. രാവിലെ മുതൽ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഒ.കെ.പ്രേമാനന്ദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി.അജയൻ, അസി. എൻജിനീയർമാരായ ടി.എൻ.പ്രസി, .പ്രേമാനന്ദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി.അജയൻ, അസി. എൻജിനീയർമാരായ ടി.എൻ.പ്രസി, പി.നിരീഷ്, ഓവർസിയർമാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.കേന്ദ്രസേനയുടെയും പോലീസിന്റെയും വൻ സുരക്ഷാസന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഉച്ചയോടെത്തന്നെ കേന്ദ്രസേന സ്ഥലത്തെത്തിയിരുന്നു. പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് പെരിങ്ങാടി-ഒളവിലം റോഡിലെ പാത്തിക്കൽ പാലവും അനുബന്ധ റോഡും വെള്ളത്തിനടിയിലായിരുന്നു. നാലുദിവസമായി ഇതുവഴിയുള്ള ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെട്ടിട്ടാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: