ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇരിക്കൂർ & മട്ടന്നൂർ മണ്ഡലം കൺവെൻഷൻ

ഇരിക്കൂർ : “അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക നവജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന തലത്തിൽ നടത്തുന്ന മെംബർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന ഇരിക്കൂർ & മട്ടന്നൂർ മണ്ഡലം കൺവെൻഷൻ ഇരിക്കൂർ AMl ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് M ഖദീജ അദ്ധ്യക്ഷത വഹിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് അംഗങ്ങൾക്കുള്ള മെംബർഷിപ്പ് വിതരണം പ്രദീപ് നെന്മാറ നിർവ്വഹിച്ചു. ഇരിക്കൂർ & മട്ടന്നൂർ ഫ്രറ്റേണിറ്റി കൺവീനർമാരായി മുഫീദ് നടുവിലിനെയും മുഹമ്മദ് ശിബിലിയെയും തെരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി CK മുനവ്വർ, ജില്ല കമ്മിറ്റിയംഗം ബാവ കൂടാളി, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് NM സ്വാലിഹ്, ഇരിക്കൂർ മണ്ഡലം പ്രസിഡൻറ് വി.പി ഖലീൽ, ശ്രീകണ്ടാപുരം മുൻസിപ്പാലിറ്റി പ്രസിഡൻറ് സതീ ഭായി, ശ്രീകണ്ടാപുരം മുൻസിപ്പാലിറ്റി സെക്രട്ടറി പ്രഭാകരൻ നെല്ലിക്കുന്ന്, കൂടാളി പഞ്ചായത്ത് പ്രസിഡൻറ് റാഷിദ ടീച്ചർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ സ്വാഗതവും ഇരിക്കൂർ മണ്ഡലം കൺവീനർ മുഫീദ് നടുവിൽ നന്ദിയും പറഞ്ഞു.മർജാൻ, നസൽ, അഫ്രീദ്, ഫിദ ബഷീർ, സുഹാന, നഫ് ല തുടങ്ങിയവർ നേതൃത്വം നൽകി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: