നിഫ്റ്റിന് നേരെ നടന്ന അക്രമത്തിൽ കണ്ടാലറിയാവുന്ന മുപ്പത്തി അഞ്ച് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു


നിഫ്റ്റിന് നേരെ നടന്ന അക്രമത്തിൽ കണ്ടാലറിയാവുന്ന മുപ്പത്തി അഞ്ച് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ143, 147, 148, 451,427 റെഡ് വിത്ത്, 149 എന്നിവയും പൊതുമുതൽ നശിപ്പിച്ചതിന് പി ഡി പി പി ആക്ടിലെ സെക്ഷൻ മൂന്ന് (1) (a) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. നിഫ്റ്റ് ഡയരക്ടർ ഡോ. ഇളങ്കോവൻ തളിപ്പറമ്പ് പോലീസിന് നൽകിയ പരാതി പ്രകാരമാണ് കേസ്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. ജനൽ ഗ്ലാസുകളും പ്രധാന കെട്ടിടത്തിന്റെ മുൻഭാഗത്തെ ഗ്ലാസുകളും തകർത്തതായി പരാതിയിൽ പറയുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചേർത്തിരിക്കുന്നത്.

എന്നാൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണക്കാരനായ അധ്യാപകനെതിരെ ഇതേ വരെ പോലീസ്കേസെടുത്തിട്ടില്ല കേസെടുക്കുകയാണെങ്കിൽ പരാതിക്കാരിയായ പെൺകുട്ടിക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുക്കേണ്ടി വരുമെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ പെൺകുട്ടിയും ബന്ധുക്കളും പരാതിയിൽ നിന്ന്പുറകോട്ടു പോയതായി സൂചനയുണ്ട്.
സാമ്പത്തികമായി ഉയർന്ന നിലയിലല്ലാത്ത പെൺകുട്ടി എട്ടരലക്ഷം രൂപവായ്പ വാങ്ങിയാണ് ടെക്സ്റ്റൽ ഡിസൈനിംഗ് കോഴ്സ് പഠിക്കാനായി നിഫ്റ്റിൽ ചേർന്നത്. ഹോസ്റ്റലിൽ ഫീസ് കൂടുതലായതിനാലാണ് പുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്നത്. കേസ് വന്നാൽ കുട്ടിയുടെ ഭാവി ആശങ്കയിലാകുമെന്ന ഭയം കാരണമാണ് ബന്ധുക്കൾ ഉൾപ്പെടെ കേസുമായി മുന്നോട്ടു പോകാൻ ഭയപ്പെടുന്നതെന്നാണ് സൂചനകൾ.അതേസമയം അധ്യാപകരുടെ കൂടുതൽ പീഡന വിവരങ്ങൾ പുറത്ത് വരുന്നുണ്ട് നിരവധി വിദ്യാർത്ഥികളാണ് ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോടും പൊതു പ്രവർത്തകരോടും രഹസ്യമായി വിവരങ്ങൾ കൈമാറിയത്.മാനസിക പീഡനവും പരിക്ഷയിൽ തോൽപിക്കുമെന്ന ഭയത്താലും ആരും രേഖാമൂലം പരാതി നൽകാൻ തയ്യാറാകുന്നില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: