ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

കണ്ണൂർ: മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തലശേരി സ്വദേശിസി. വി.ഹർഷാദിനെ (33)യാണ്
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി. ജനാർദ്ദനനും സംഘവും അറസ്റ്റു ചെയ്തത്. തലശ്ശേരി ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 368മില്ലിഗ്രാം ബ്രൗൺ ഷുഗറുമായി പ്രതിയെ പിടികൂടിയത്.റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർ പങ്കജാക്ഷൻ. പ്രിവന്റീവ് ഓഫീസർ മാരായ നിർമലൻ തമ്പി, ഷിബു കെ. സി, എക്സ് സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: