കനത്ത മഴയിൽ വീട് തകർന്നു.

തളിപ്പറമ്പ്: കനത്ത മഴയിൽ ആൾതാമസമില്ലാത്ത വീട് തകർന്നു. പൂക്കോത്ത് നടയിലെ കാവിൽ വളപ്പിൽ ശശിധരന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്.വീടിന് സമീപം വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് നഗരസഭാ ജീവനക്കാർ എത്തി വൃത്തിയാക്കുന്നതിനിടെ രാവിലെ 8.15 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. വർഷങ്ങൾ പഴക്കമുള്ള വീടാണെങ്കിലും
ലക്ഷങ്ങളുടെ നാശ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: