വീട്ടുകാർ ഉറങ്ങികിടക്കവെ പ്രവാസിയുടെ വീട്ടിൽ മോഷണം: 15 പവനും വിദേശ കറൻസിയും മോഷണം പോയി

തലശേരി: വീട്ടുകാർ ഉറങ്ങികിടക്കവെ പ്രവാസിയുടെ വീട്ടിൽ മോഷണം 15 പവനും 2500 വിദേശ കറൻസിയും മോഷണം പോയി. ചിറക്കര അയ്യല്ലത്ത് സ്കൂളിന് സമീപംപി.എംഉസ്മാൻ റോഡിന് സമീപത്തെ നിസ്വ മൻസിലിൽ മുഹമ്മദ് സവാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഇവരുടെ മകളും ഭർത്താവും കണ്ണൂരിലെ ബന്ധുവീട്ടിൽ പോയി തിരിച്ചു വന്ന ശേഷം രാത്രി 12 മണിയോടെ ഉറങ്ങാൻ കിടന്ന മുറിയിൽ സൂക്ഷിച്ച 15 പവൻ്റെ ആഭരണങ്ങളും 2500 ദിർഹവുമാണ് മോഷണം പോയത്.രാവിലെ വീട്ടുകാർ നിസ്കാരത്തിന്ഉണർന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്
തുടർന്ന് വീട്ടുടമ തലശേരി പോലീസിൽ വിവരം നൽകി .എസ്.ഐ.ആർ.മനുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും