വളപട്ടണം ഐ.എസ് കേസിലെ പ്രതികൾ കുറ്റക്കാർ

വളപട്ടണം ഐ.എസ് കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് വിധി. ശിക്ഷാ ഇളവ് വേണമെന്നും അഞ്ചുവര്‍ഷമായി ജയിലിലെന്നും പ്രതികള്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശികളായ മിഥിരാജ്, അബ്ദുള്‍ റസാഖ്, ഹംസ എന്നിവരാണ് പ്രതികള്‍. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടെന്ന് കോടതി വിധിയിൽ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാൻ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ചു എന്നതാണ് കേസ്.