ദേവസ്വം ഭൂമി കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കും: എം.ആർ.മുരളി


കണ്ണൂർ: അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും കേസ് നടത്താൻ സാമ്പത്തിക സ്ഥിതിയില്ലാത്ത ക്ഷേത്രങ്ങളെ ദേവസ്വം ഫണ്ട് നൽകി സഹായിക്കുവാൻ ആലോചിക്കുന്നുണ്ടെന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി പറഞ്ഞു.മലബാർ ദേവസ്വം ബോർഡിന്റെ നക്ഷത്ര വനം പദ്ധതി പ്രകാരമുള്ള 27 ഔഷധ സസ്യങ്ങൾ നടുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വ ശ്രീ മഹാശിവക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. തുടർന്നു കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന യോഗത്തിൽ ചൊവ്വ മഹാശിവക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ T. രാജേഷ് സ്വാഗതം പറഞു. മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ P. T. വിജയി, ഡെപ്യൂട്ടി കമ്മീഷണർ ബിജു ചന്ദ്രശേഖരൻ, ഏരിയ കമ്മിറ്റി ചെയർമാൻ രാജൻ വേലാൻടി,ഏരിയ കമ്മിറ്റി മെമ്പർ സതീശൻ തില്ലങ്കേരി, ചൊവ്വ മഹാ ശിവക്ഷേത്രം നവീകരണ കമ്മിററി പ്രസിഡന്റ്‌ ടി.എൻ. സുരേഷ്‌കുമാർ, സിക്രട്ടറി
എ.പി. രാഗേഷ് എന്നിവർ പങ്കെടുത്തു. ദേവസ്വം മാനേജ് മെന്റിന്റെ കീഴിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി വിവിധ ക്ഷേത്രകമ്മിറ്റികൾ വക സ്മാർട്ട്‌ ഫോണുകൾ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ഏറ്റു വാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: