പുഴയിൽ വിരിച്ച വല മീനുകളോടെ കുറ്റിക്കാട്ടിൽ നശിപ്പിച്ച നിലയിൽ

പുല്ലൂപ്പിക്കടവ്:- പുതിയ പാലത്തിന്റെ ഇരുവശങ്ങളിലുമായി മീൻ പിടുത്തക്കാരുടെ വല നശിപ്പിച്ചതായി കണ്ടെത്തി. നിത്യേന പുല്ലൂപ്പി പുഴയിൽ ഉപജീവനത്തിനായി മൽസ്യം പിടിച്ച് വിറ്റഴിക്കുന്ന രണ്ട് പേരുടെ വലകൾ വലിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിത്യേന പുല്ലൂപ്പി പാലത്തിൻ മുകളിൽ നിരവധി പേർ സമയാസമയങ്ങളിൽ ചൂണ്ടയിട്ട് മീൻ പിടിക്കാറുണ്ട്. ഈ പ്രദേശത്തെ ചില യുവാക്കളും നിത്യജീവിതത്തിന്ന് വേണ്ടി ചെറിയ തോണികളിൽ പോയി പുഴയിൽ വല ഇടാറുമുണ്ട്. വൈകുന്നേരം വലയിട്ടാൽ പുലർച്ചെയാണ് വല വലിക്കലും , ഒരാഴ്ചയോളമായി ഈ പ്ര വ ണത തുടങ്ങിയിട്ട്. വല കാണാതെ വന്നപ്പോൾ തിരച്ചിലിന്നിടയിലാണ് നിറയെ മൽസ്യങ്ങൾ ഉള്ളവല നശിപ്പിച്ച രീതിയിൽ കണ്ടെത്തിയത്. ചൂണ്ടയിടുന്നവർക്ക് ഒരു ബുദ്ധിമുട്ടും നമ്മൾ വരുത്തി വെക്കുന്നില്ലാ എന്നും, മൽസ്യം പോലും എടുക്കാതെ പന്ത്രണ്ടായിരത്തിന് മുകളിൽ വരുന്ന വലയാണെന്നും , ഈ കോവി ഡ് കാലത്ത് ഇത്തരം ക്രുരത ചെയ്തത് ആരായാലും നിയമത്തിന്ന് മുന്നിൽ കൊണ്ട് വരണമെന്നും, മനോഹരമായ ഈ പ്രദേശം ചത്ത മൽസ്യം കാരണം അസഹ്യമായ നാറ്റവും സഹിക്കേണ്ടി വന്നെന്നും മൽസ്യ തൊഴിലാളികൾ പറഞ്ഞു,
കഴിഞ്ഞ ദിവസം ചത്ത പശുവിൻറ തോൽ ഉരിഞ്ഞ് മാറ്റി, മാംസങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അസഹ്യമായ നാറ്റം കാരണം പുല്ലൂപ്പിയിലെ സാമൂഹ്യ പ്രവർത്തകർ കുഴിച്ച് മൂടുകയുമാണ് ചെയ്തത്. മയ്യിൽ,കണ്ണൂർ പോലീസ്ഇവിടങ്ങളിൽ രാത്രികാല പെട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: