രോഹിതിന് സെഞ്ച്വറി. 8 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയില്‍ മുന്നിൽ
ടി20 പരമ്പരയിലെ വിജയത്തിനു ശേഷം ഏകദിന പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ. ഒന്നാം റാങ്ക് തിരിച്ചുപിടിക്കുവാന്‍ പരമ്പര തൂത്തുവാരേണ്ടതുള്ള ഇന്ത്യ ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ആധികാരിക ജയമാണ് ഉറപ്പാക്കിയത്. ബൗളിംഗില്‍ കുല്‍ദീപ് യാദവിന്റെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം നില്ക്കുന്ന ബാറ്റിംഗ് പ്രകടനവുമായി രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അരങ്ങുവാണ മത്സരത്തില്‍ ഇന്ത്യ 40.1 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.40 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ താരം 27 പന്തില്‍ നിന്നാണ് ധവാന്റെ 40 റണ്‍സ്. മോയിന്‍ അലിയ്ക്കാണ് വിക്കറ്റ്. ഒന്നാം വിക്കറ്റ്ലി്‍ 7.5 ഓവറില്‍ 59 റണ്‍സ് നേടിയ ശേഷമാണ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ഇംഗ്ലണ്ടിനായത്. പകരമെത്തിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായില്ല.167 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ആദില്‍ റഷീദ് പുറത്താക്കി മടങ്ങുമ്പോള്‍ കോഹ്ലി 75 റണ്‍സാണ് നേടിയത് നേരത്തെ മികച്ച തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിനു മുന്നില്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.6 വിക്കറ്റാണ് തന്റെ പത്തോവറില്‍ നിന്ന് വെറും 25 റണ്‍സ് വിട്ടു നല്കി കുല്‍ദീപ് പിഴുതെടുത്തത്ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് (50) ജോസ് ബട്ലർ (53) എന്നിവർ പൊരുതിയിരുന്നില്ലെങ്കിൽ ടീം ചെറിയ സ്കോറിന് ഒതുങ്ങുമായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്റ്റോ എന്നിവർ 38 റൺസ് വീതമെടുത്ത് ടീമിനെ വൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ് പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട് തകരാൻ തുടങ്ങിയിരുന്നു. തുടർന്ന് ഒമ്പത് റൺസെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ.ഇന്ത്യൻ നിരയിൽ സിദ്ധാർഥ് കൗൾ ഇന്നത്തെ മൽസരത്തിലൂടെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. പരുക്കുള്ള ഭുവനേശ്വർ കുമാറിന് പകരക്കാരനായാണ് കൗൾ ടീമിലെത്തിയത്. മാൻ ഓഫ് ദ മാച്ച് കുൽദീപ് യാദവ്