തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം സിനിമയാക്കുന്നു:മൈക്കല്‍ സ്‌കോട്ട്

ലോകത്തെ ആകാംക്ഷയുടേയും ഭയത്തിന്റേയും മുള്‍മുനയില്‍ നിര്‍ത്തിയ

18 ദിവസങ്ങളാണ് കഴിഞ്ഞു പോയത്. വെള്ളവും ചെളിയും നിറഞ്ഞ ഗുഹയില്‍ കുടുങ്ങിയ 13 പേരെ തങ്ങളുടെ ജീവന്‍ പണയം വെച്ച് പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരേയും, വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞവരേയും പ്രശംസിക്കുകയാണ് ലോകം. ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നു.ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ് ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ് ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: