വീട്ടുകാർ ഒളിപ്പിച്ചു വച്ച കാമുകിയെ തേടിയെത്തിയ കാമുകൻ വീടാക്രമിച്ചു: കാമുകനും സുഹൃത്തുക്കളും പോലീസ് പിടിയിൽ

എടക്കാട്: കാമുകിയെ കൂട്ടിക്കൊണ്ടുപോകാനെത്തി വീടാക്രമിച്ച യുവാവിനെയും സുഹൃത്തുക്കളെയും

പോലീസ് പിടികൂടി. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കടബൂരിൽ വീടാക്രമിച്ചെന്ന പരാതിയിലാണ് എരഞ്ഞോളി മലാലിലെ അർഷിൻ (22) എരുവട്ടി പൊട്ടൻ പാറയിൽ വിജിൻ(24), കതിരൂരിലെ ശ്രീചന്ദ്രൻ(24) എന്നീവരെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം തലശ്ശേരി എ.സി.ജെ.എം.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.വയറിംഗ് ജോലിയിൽ സഹായിയായ അർഷിൻ പന്തങ്കപ്പാറയിലെ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു.ഇതറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കാൾ പെൺകുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റി. ഈകാര്യം അറിഞ്ഞ കാമുകൻ .കാമുകിയെ ഒളിവിൽ പാർപ്പിച്ച കടമ്പൂരിലെ വീട്ടിലേക്ക് കൂട്ടുകാരുമായെത്തിയത്.ഇവർ വീട്ടിൽ അതിക്രമിച്ചു കയറി കാമുകിയെ അടച്ചിട്ട മുറിയുടെ വാതിൽ ചവിട്ടിത്തകർത്തു.വീട്ടുകാരുടെ ബഹളം കേട്ടെത്തിയ പരിസരവാസികൾ മൂവരെയും പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: