മട്ടന്നൂര്‍ നഗര സഭയുടെ വിശപ്പുരഹിതം പദ്ധതി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു

“മട്ടന്നൂര്‍ ഇനി വിശപ്പുരഹിത നഗരം”

മട്ടന്നൂര്‍ നഗര സഭയുടെ വിശപ്പുരഹിതം പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ

കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു. മട്ടന്നൂര്‍ നഗരത്തില്‍ എത്തിപ്പെടുന്ന ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. നഗരസഭയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അധികൃതരും ചേര്‍ന്ന് ബാങ്ക്, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി വ്യവസായി സമിതി, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വ്യക്തിക്കും സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള ചെറിയ ഇടപെടലുകള്‍ എല്ലാവര്‍ക്കും നടത്താന്‍ കഴിയുമെന്നും ഈ ഇടപെടലുകളാണ് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: