കണ്ണൂർ ജില്ലയിൽ നിന്ന് ഈവർഷം സർക്കാർ ക്വാട്ടയിൽ ഹജ്ജിന് പോകുന്നവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു

_തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ ഉൾപ്പെടുന്നവർക്ക് 13ന് തലശ്ശേരി ജനറൽ ആശുപത്രിയിലും,__തളിപ്പറമ്പ, പയ്യന്നൂർ താലൂക്കുകളിൽ ഉൾപ്പെടുന്നവർക്ക് 19ന് തളിപ്പറമ്പ താലൂക്ക് ആശുപത്രിയിലും,__കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് 21ന് കണ്ണൂർ ജില്ല ആശുപത്രിയിലും കുത്തിവെപ്പ് നൽകും.__കുത്തിവെപ്പിന് വരുമ്പോൾ മെഡിക്കൽ ക്യാമ്പിൽ നിന്നും ലഭിച്ച ഹാറ്റ് കാർഡും ആവശ്യമായ രേഖകളും സഹിതം രാവിലെ ഒൻപത് മണിക്ക് അതാത് കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു._

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: