ഫീസ് കൊടുത്തില്ല 16 പെണ്‍കുട്ടികളെ സ്‌കൂളിൽ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: ഫീസ് കൊടുക്കാത്തതിനു സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്തു. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ

ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ പതിനാറു പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ പൂട്ടിയിട്ടത്.

രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിരിക്കുകയായിരുന്നു. പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

വിശന്നും ദാഹിച്ചും ചൂടത്ത് തളര്‍ന്നിരുന്നു കുട്ടികള്‍. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. കുട്ടികളിലൊരാളുടെ രക്ഷിതാവായ സിയാഉദ്ദീന്‍ പറഞ്ഞു.

വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന്‌ പോലീസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: