അഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

അമൃതസർ: പഞ്ചാബിലെ ഹൊഷിയാപൂർ ജില്ലയിൽ കുടിയേറ്റ തൊഴിലാളിയുടെ അഞ്ച് വയസുകാരിയായ

മകളെ അജ്ഞാത സംഘം കൂട്ടബലാത്സംഗം ചെയ്‌ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലും തുടർ ചികിത്സയ്‌ക്കായി ചത്തീസ്ഗഡിലേക്കും കൊണ്ടുപോയി.

കഴിഞ്ഞ ദിവസം രാത്രി 10.30ന് പ്രദേശത്ത് കറണ്ട് പോയതിന് പിന്നാലെ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് കുടുംബം സമീപത്തെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ ചൊവ്വാഴ്‌ച രാവിലെയോടെയാണ് നാട്ടുകാർ കുട്ടിയെ അബോധാവസ്ഥയിൽ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തുന്നത്. സമീപത്ത് നിന്നും രക്തക്കറ പുരണ്ട വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: