ബ്ലാക്ക്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

കണ്ണൂർ:യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്കെർപ്പെടുത്തിയ ഫാസിസ്റ്റു നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ചു കനത്ത മഴ കൊണ്ട് കണ്ണൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ഷിബിന വി.കെ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റോബർട്ട് വെള്ളാംവെള്ളി, റിജിൽ രാജ്, രാഹുൽ ദാമോദരൻ, ജസ്റ്റിസൺ ചാണ്ടികൊല്ലി, ജില്ലാ വൈസ് പ്രസിഡണ്ട് വി രാഹുൽ, സിജോ മറ്റപ്പള്ളി, ദിലീപ് മാത്യു ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്‌, ശ്രീജേഷ് കൊയിലേരിയൻ, അനൂപ് തന്നട, ഷാജു കണ്ടമ്പേത്ത്,സുമേഷ് കുമാർ, സിവി സുമിത്ത്, നവീൻ കുമാർ, വിജേഷ് കെ. കെ, ഷാനിദ് പുന്നാട്, രോഹിത്ത് കണ്ണൻ,അനസ് നമ്പ്രം, ജിതിൻ പി ലൂക്കോസ്, വി. വി ലിഷ, നിമിഷ വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: