വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി ദളിത് കോൺഗ്രസ്

കണ്ണൂർ:ഭാരതീയ ദളിത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളനിയിൽ താമസിക്കുന്ന പാവപ്പെട്ട ദളിത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിസിസി കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വസന്ത് പള്ളിയാംമൂലയുടെ അദ്ധ്യക്ഷതയിൽ അഡ്വ.സണ്ണി ജോസഫ് എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. കുട്ടികൾക്കുള്ള പുസ്തക വിതരണ ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് സി.സി.ശ്രീകുമാർ ഉൽഘാടനം ചെയ്തു. കവി. കല്ലേൻ രാഘവനെ കെ പി സി സി സംസ്ഥാന സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനും നാഷണൽ മീൻസ് – കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ മയ്യിൽ സ്കൂൾ വിദ്യാഥി സായന്ത് ചെല്ലേര്യനെ കെ.ബാലകൃഷ്ണൻ മാസ്റ്ററും, യുവ തെയ്യം കലാകാരന്മാരെ അശ്വൻ കിരണിനെ സി സി. ശ്രീകുമാറും, പൃഥിദാസിനെ സംസ്ഥാന സിക്രട്ടറി ഷാബുവും, സജേഷ് പണിക്കരെ എൻ.പി.ശ്രീധരനും,ഒ രാമചന്ദ്രനെ അജിത്ത് മാട്ടൂലും, പ്രജേഷ് കോറളായിയെ ദാമോധരൻ കൊയിലേര്യനും, പൊന്നാടയും മൊമെൻറ്റോയും നൽകി ആദരിച്ചു. കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി.ചന്ദ്രൻ ,ബാബുരാജ് .മിന്നാടൻ രാജീവൻ, സുരേഷ് അഴീക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ബേബി രാജേഷ് സ്വാഗതവും ഷീജ അനിൽ നന്ദിയും പറഞ്ഞു.