ചക്കരക്കൽ പൊലിസ് പള്ളി കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി.

കണ്ണൂർ: ചക്കരക്കൽ പൊലിസ് മുസ്ലിം പള്ളി കമ്മിറ്റികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് പള്ളികൾ തുറക്കാമെന്ന സർക്കാർ നിർദേശം വിലയിരുത്തുന്നതിനാണ് വെള്ളിയാഴ്ച ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ കമ്മിറ്റിക്കാരുമായി യോഗം ചേർന്നത്. നിലവിലെ സാഹചര്യത്തിൽ പള്ളികൾ പ്രാർത്ഥനകൾക്കായി തുറക്കുന്നില്ലെന്നാണ് ഭൂരിഭാഗം പള്ളി കമ്മിറ്റി പ്രതിനിധികളും തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം കൂടുന്നു എന്നതിനാലാണ് യോഗത്തിൽ ഭൂരിഭാഗം പേരും പള്ളികൾ തുറക്കുന്നില്ലെന്ന് തീരുമാനിച്ചത്. കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിലാണ് ചക്കരക്കൽ സി.ഐ കെ.വി പ്രമോദന്റെ നേതൃത്വത്തിൽ പൊലിസ് മുസ്ലിംപള്ളി കമ്മിറ്റി പ്രതിനിധികളുടെ യോഗം ചേർന്നത്. ജൂൺ 30വരെ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ ആളുകളെ സംഘടിപ്പിച്ചുള്ള പ്രാർത്ഥനകൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ചു കൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിൽ പ്രാർത്ഥനകൾ നടത്താൻ പ്രായോഗികമല്ല എന്നതിനാൽ പള്ളികൾ കുറച്ചു കൂടി കഴിഞ്ഞു തുറന്നാൽ മതിയെന്നാണ് ഭൂരിഭാഗം പേരും തീരുമാനിച്ചത്. സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചു ചില പള്ളികള്‍
പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ചക്കരക്കൽ സി.ഐ കെ..വി പ്രമോദൻ അമ്പല കമ്മിറ്റികളുമായി നടത്തിയ ചർച്ചകളിലും ഭൂരിഭാഗം പേരും തുറക്കുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.