കണ്ണൂർ പയ്യാവൂരിൽ ഒഴുക്കിൽ പെട്ട് 3 യുവാക്കളെ കാണാതായി

കണ്ണൂർ : കണ്ണൂർ പയ്യാവൂർ പാറക്കടവിൽ കുളിക്കാൻ പുഴയിൽ ഇറങ്ങിയ 3 യുവാക്കളെ ഒഴുക്കിൽപ്പെട്ടു കാണാതായി . ഒരു വിദ്യാർഥി ഉൾപ്പെടെ 4 പേർ കുളിക്കാൻ എത്തിയതായിരുന്നു. 3 പേർ നിർമാണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.

ആരേയും കണ്ടെത്തിയില്ല. തിരച്ചിൽ തുടരുന്നു. പൊലീസ് സ്ഥലത്തുണ്ട്അ. ഗ്നിശമന സേന ഇതുവരെ എത്തിയില്ല. പ്രദേശവാസികളും, പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. സ്ഥലത്ത് മഴയുണ്ട്. ഇരുട്ടാകാറായതു കൊണ്ട്  തിരച്ചിൽ നിർത്തേണ്ട അവസ്ഥയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: