ആറളം ഫാം-ആലക്കോട് പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്ത്തീകരിക്കണം; എ.കെ.എസ്

ശ്രീകണ്ഠപുരം: ആറളം ഫാം-ആലക്കോട് പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്ത്തീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ല കണ്വെന്ഷന് അധികൃതരോട് ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്ത് നടന്ന കണ്വെന്ഷന് എകെഎസ് സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരന് ഉദ്ഘാടനം ചെയ്തു. കെ ചെമ്മരന് അധ്യക്ഷനായി.വൈ വൈ മത്തായി,കെ ടി അനുല്കുമാര്,സുരേഷ് ബാബു,കെ ശ്രീധരന് എന്നിവര് സംസാരിച്ചു. എം വേലായുധന് സ്വാഗതം പറഞ്ഞു. ഭാരവാഹികള് കെ മോഹനന്(സെക്രട്ടറി), കെ. സി വാസുദേവന്,ഇ പുരുഷോത്തമന്, ടി. സി ലക്ഷ്മി (ജോ.സെക്രട്ടറി), ഇ സി കുഞ്ഞിരാമന് (പ്രസിഡന്റ്), കെ. വി സുജ, കെ. എ ജോസ്, എന് ശ്രീധരന് (വൈസ്.പ്രസിഡന്റ്).കെ ചെമ്മരന്(ട്രഷറര്).

error: Content is protected !!
%d bloggers like this: