ഭാരതീയ ബഹുജന സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം നേടിയ പയ്യന്നൂർ വിനീത് കുമാറിന് സ്വീകരണം നൽകി

ഇന്ദിരാഗാന്ധി മെമ്മോറിയൽ ഓർഗനൈസേഷൻ (IGMO) പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ ബഹുജന സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം നേടിയ പയ്യന്നൂർ വിനീത് കുമാറിന് സ്വീകരണം നൽകി. പയ്യന്നൂർ ബോംബെ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗം യൂത്ത് കോൺഗ്രസ്സ് കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ഇഗ്മോ ചെയർമാൻ കെ.പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ പാർലമന്റ് മണ്ഡലം ജന:സെക്രട്ടറി അമൃത രാമകൃഷ്ണൻ അനുമോദ പ്രസംഗം നടത്തി. കെ.ടി.ഹരീഷ്, മഹേഷ് കുന്നുമ്മൽ, സതീശൻ കാർത്തിക പള്ളി, അഡ്വ.പി.പ്രഭാകരൻ ,AJ തോമസ്, കെ.പി.രവീന്ദ്രൻ, പി.കുഞ്ഞിക്കണ്ണൻ, എം.പി.മധുസൂധനൻ, കെ.എം.ശ്രീധരൻ, പാറന്തട്ട രമേശൻ, ആർ വേണു, പ്രഭാത് അന്നൂർ, കെ.ദുർഗദാസ്, കണ്ണൻ രാമന്തളി കെ.പി.സതീഷ്, കിരൺ വണ്ണാടിൽ, അഭിലാഷ് പി, ബാബു പെരുവാമ്പ, ലിഥിൻ പാടിച്ചാൽ, എന്നിവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: