കിഡ്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ഉളിയിൽ: വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഉളിയിൽ ശാഖ സംഘടിപ്പിച്ച കിഡ്സ് ഇഫ്താർ മീറ്റും ക്വുർആൻ പാരായണ മത്സരവും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഒമാൻ പ്രതിനിധി മുനീർ സി.എം ഉദ്ഘാടനം നിർവ്വഹിച്ചു. കുരുന്നു മനസ്സുകളിൽ ധാർമ്മിക മൂല്യങ്ങൾ വളർത്താനും നന്മയുടെ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുവാനും നാം പ്രതിജ്ഞാബദ്ധരാണെന്ന് മുനീർ സി.എം പറഞ്ഞു. ക്വുർആൻ പാരായണ മത്സരം വിവിധ കാറ്റഗറികളിലായി സംഘടിപ്പിച്ചു. പി കെ അബ്ദുൽ വാഹിദ്, അമീൻ ഉളിയിൽ എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം വഹിച്ചു. തമീം കാറാട്, ഷമീർ മാഷ്, റാഷിദ് വി.പി, റഷീദ് നരയമ്പാറ, ഷറഫുദ്ദീൻ ഉളിയിൽ എന്നിവർ സംസാരിച്ചു.