സിക്സ് സെക്‌സായി; ഇ പാസ് അപേക്ഷനെ വളപട്ടണം പോലീസ് കയ്യോടെ പൊക്കി; കണ്ണൂരിൽ ലോക്ക് ഡൗണിനിടയിലെ ചിരിക്കാഴ്ച

ക​ണ്ണൂ​ര്‍: ലോക്കഡൌൺ പ്രഖ്യാപിച്ചതിനെ പിന്നാലെ യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് പൊലീസിന് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കുള്ളതാണ്. ഇത്തരം അപേക്ഷകൾ പൊലീസ് തള്ളി കളയുകയും ചെയ്യുന്നുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഇ-പാസ് അപേക്ഷ കണ്ടു പൊലീസ് ശരിക്കുമൊന്ന് ഞെട്ടി. ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു ഇരിണാവ് സ്വദേശിയായ അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ എസ് പിക്കു കൈ​മാ​റി. ക​ക്ഷി​യെ കൈ​യോ​ടെ പൊ​ക്കാ​ന്‍ വ​ള​പ​ട്ട​ണം പോ​ലീ​സി​നു നി​ര്‍​ദേ​ശവും ന​ല്‍​കി.

അധികം വൈകാതെ പൊലീസ് വിചിത്രമായ ആവശ്യം ഉന്നയിച്ച അപേക്ഷകനെ കൈയോടെ പൊക്കി. കക്ഷിയെ ക​ണ്ണൂ​ര്‍ എ എസ് പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ക​ക്ഷി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം ‘സി​ക്സ് ഒ ​ക്ലോ​ക്കി​ന് ‘പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് പിടിയിലായ ആൾ എ​ഴു​താ​ന്‍ ഉദ്ദേശി​ച്ച​ത്. എ​ന്നാ​ല്‍, എ​ഴു​തി വ​ന്ന​പ്പോ​ള്‍ ‘സി​ക്സ്’ സെ​ക്സ് ആ​യ​താ​ണ്.

ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. കാര്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: