കണ്ണൂര്‍ കോര്‍പ്പറേഷൻ സൗജന്യ സേവനത്തിന് മൂന്ന് ആംബുലന്‍സുകള്‍ തയ്യാറാക്കി

കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ കോവിഡ് ബാധിതരായവരെയും, മറ്റ് രോഗികളെയും അടിയന്തിര സാഹചര്യങ്ങളില്‍ ആശുപത്രികളിലും ഡോമിസൈല്‍ കെയര്‍ സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിന് കോര്‍പ്പറേഷനില്‍ മൂന്ന് ആംബുലന്‍സുകള്‍ സജ്ജമായി. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അഞ്ചോളം മറ്റു വാഹനങ്ങള്‍ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതില്‍ മാധവറാവു സിന്ധ്യ ആശുപത്രിയുടെ ആംബുലന്‍സിന്റെ സമ്മതപത്രം ചെയര്‍മാന്‍ കെ.പ്രമോദ് ഇന്ന് മേയര്‍ അഡ്വ. ടി.ഒ മോഹനന് കൈമാറി. ഡെപ്യൂട്ടി മേയര്‍ കെ.ശബീന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, പി.കെ രാഗേഷ്, ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി.സാജു എന്നിവര്‍ പങ്കെടുത്തു. എളയാവൂര്‍ സി.എച്ച് സെന്റര്‍, ലൂബ്‌നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ആംബുലന്‍സുകളുടെ സമ്മതപത്രം നേരത്തെ കോര്‍പ്പറേഷന് കൈമാറിയിരുന്നു. ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭ്യമാണ്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: