കോവിഡിനെതിരേ പോരാടുന്ന മാലാഖമാര്‍ക്കായി ഒരു ദിവസം: ഇന്ന് ലോക നഴ്‌സസ് ദിനം

കണ്ണൂര്‍: ഇന്ന് ലോക നഴ്‌സസ് ദിനം. ലോകത്തെ ഒന്നടങ്കം വിറപ്പിച്ച കോവിഡിനെതിരേ പോരാടുന്നതിനിടെയാണ് ഇത്തവണയും നഴ്‌സസ് ദിനം കടന്നെത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാര്‍ ഈ ദിനത്തിലും സ്വന്തം ആരോഗ്യം മറന്ന് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ്. കൊറോണ വൈറസിനെതിരേ ദിവസങ്ങളും മാസങ്ങളും പോരാടിയപ്പോഴും പതറാതെ മുന്നേറുകയാണിവര്‍. വിശ്രമമില്ലാതെ, തളരാതെ കോവിഡ് രോഗികള്‍ക്ക് സാന്ത്വനമാവുകയാണ്. മരണക്കിടക്കിയില്‍ ജീവനുവേണ്ടി കൊതിക്കുന്നവരെ സ്വയം രോഗിയായേക്കുമെങ്കിലും ജീവതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്. പ്രിയപ്പെട്ടവരില്‍ നിന്നകന്ന് ഐസൊലേഷന്‍ വാര്‍ഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവര്‍, അങ്ങനെ എത്ര വിശേഷണങ്ങള്‍ നല്‍കിയാലും തികയാതെ വരും. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിന്‍ ഗേളിന്റെ ജന്മദിനം ആയതുകൊണ്ടാണ് മെയ് 12 നഴ്‌സസ് ദിനമായി ആചരിക്കുന്നത്. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിപ്പിക്കുക എന്നതാണ് ലക്ഷ്യം. പകര്‍ച്ചവ്യാധിക്കാലത്തും ആരോഗ്യ രംഗത്തിന്റെ നട്ടെല്ലായ നഴ്‌സുമാര്‍ക്ക് ഈ മേഖലയില്‍ വേണ്ട പരിഗണന കൂടി ഉറപ്പുവരുത്തുന്നതാവട്ടെ ഈ നഴ്‌സസ് ദിനം. സംസ്ഥാനത്ത് ലോക്ഡൗണായതിനാല്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനം ആചരിക്കാനാണ് ഇക്കുറി തീരുമാനം….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: