പലവ്യഞ്ജനകിറ്റ്: റേഷൻ കട മാറി വാങ്ങേണ്ടവർ 15ന് മുമ്പ് സത്യാവാങ്മൂലം നൽകണം

പലവ്യഞ്ജനക്കിറ്റുകളുടെ ലഭ്യതക്ക് പോർട്ടബിലിറ്റി ആവശ്യമുള്ളവർ 15ന് മൂമ്പ് സത്യവാങ്മൂലം നൽകണം. അതതു പഞ്ചായത്തിനു പുറത്തുതാമസിക്കുന്ന കാർഡുടമകൾ അവരുടെ റേഷൻ കാർഡ് വിവരങ്ങൾ ഇപ്പോൾ താമസിക്കുന്ന വിലാസവും കിറ്റ് വാങ്ങാനുദ്ദേശിക്കുന്ന താലൂക്കും എ.ആർ.ഡി നമ്പരും ബന്ധപ്പെട്ട വാർഡുമെമ്പർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം 15ന് അഞ്ച് മണിക്ക് മുൻപായി റേഷൻ കടകളിൽ ഏല്പിക്കണം. 20ന് ശേഷം റേഷൻ കടകൾ മുഖേന കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: