സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ,

0

ഉന്നതവിദ്യാഭ്യാസ പ്രവേശനപരീക്ഷാ തീയതികളായി

ജൂൺ ഒന്നിനു തന്നെ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടൻ തീരുമാനമെടുക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനമായിട്ടുണ്ട്. കീം (കെ.ഇ.എ.എം)ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പേപ്പർ പരീക്ഷ നടക്കും.

ജൂൺ 13, 14 തീയതികളിൽ ഓൺലൈൻ മുഖേന മൂന്നും അഞ്ചും വർഷ എൽഎൽബി പരീക്ഷ നടക്കും. ജൂൺ 21ന് എംബിഎ (ഓൺലൈൻ മുഖേന) പരീക്ഷ നടക്കും. ജൂലൈ 4ന് എംസിഎ യ്ക്കുള്ള പരീക്ഷയും നടക്കും.

പോളിടെക്നിക്കിനു ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്കിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻസ് മുഖേനയാണ് ഈ വർഷം അഡ്മിഷൻ നടത്തുക.

കീംപരീക്ഷയ്ക്ക് അപേക്ഷിച്ചവരും ഇപ്പോൾ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാർത്ഥികൾക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരു അവസരം കൂടി ജൂൺ മാസത്തിൽ നൽകും.

സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്നിക്കുകളിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. പോളിടെക്നിക്ക് കോളേജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading