പ്രവാസികളെയും കൊണ്ടുള്ള ആദ്യ വിമാനം കണ്ണൂരിലിറങ്ങി

ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു. 20 ഗര്‍ഭിണികളും 41 മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ളവരും നിരവധി മുതിര്‍ന്ന പൗരന്മാരും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ട്. 7.10 ഓടെയാണ് വിമാനം കണ്ണൂരിലിറങ്ങിയത്.

അതേസമയം, ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും പുറപ്പെട്ടു. 6 കുഞ്ഞുങ്ങള്‍ അടക്കം 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 8 മണിയോടെ വിമാനം കൊച്ചിയിലെത്തും.

ഞായറാഴ്ച സര്‍വീസ് മുടങ്ങിയ ദോഹ-തിരുവനന്തപുരം വിമാനം ഖത്തര്‍ സമയം വൈകുന്നേരം 5.30 ന് ദോഹയില്‍ നിന്ന് യാത്ര തിരിക്കും. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ വിമാനം തിരുവനന്തപുരത്തെത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: