കൊവിഡ് പ്രതിരോധത്തിൽ ഇത് അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടം: മന്ത്രി കടന്നപ്പള്ളി

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ എത്തി തുടങ്ങിയതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഹോം ക്വാറന്റൈന്‍ ഫലപ്രദമാകാന്‍ പൊതുജനങ്ങളുടെ പിന്തുണയും ശ്രദ്ധയും പ്രധാനമാണ്. ഇതിനായി എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പൂര്‍ണ അര്‍ഥത്തില്‍ പാലിക്കാന്‍ കഴിയണം. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രവാസികള്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. സ്വന്തം കുടുംബത്തിനും നാടിനും വേണ്ടിയുള്ള പ്രവര്‍ത്തനമെന്ന നിലയില്‍ ഇതിനെ പ്രവാസികള്‍ കാണണം. ഇവരെ സ്വീകരിക്കുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മുന്‍കയ്യില്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നു വരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: