കേരളത്തിൽ 5 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 3 പേരും, പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 32 രോഗബാധിതരാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകനയോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേരെത്തുന്നു. വരുന്നവരെ സംരക്ഷിക്കണമെന്നും അതേസമയം സമൂഹവ്യാപനം തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളിൽ 70% പേരും പുറത്ത് നിന്ന് വന്നവരാണ്. 30% പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇപ്പോൾ ചികിത്സയിലുള്ള 32 പേരിൽ 23 പേർക്കും പുറത്ത് നിന്നുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 33010 പേർ റോഡ് മാർഗം കേരളത്തിലെത്തി. 1406പേർ വിമാനത്തിലും 833 പേർ കപ്പൽമാർഗവും എത്തിച്ചേർന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: