വെളളിക്കീൽ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ വിഷു സന്ധ്യ 2021
വെളളിക്കീൽ:വെളളിക്കീൽ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ 2021 ഏപ്രിൽ 14 ന് വിഷു സന്ധ്യ 2021 സഘടിപ്പിക്കുന്നു.പരിപാടി വൈകുന്നേരം 6 മണിക്ക് ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറി ചെയർമാൻ കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് രാത്രി 7 മണിക്ക് താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ ഉണ്ടായിരിക്കും