പൗരന്മാരെ തിരികെ കൊണ്ട് പോകാത്ത രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് യു.എ.ഇ; വിസ ക്വാട്ട വെട്ടിക്കുറക്കും

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിട്ടും തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ യു.എ.ഇ യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവത്​കരണ മന്ത്രാലയം.

ഓരോ രാജ്യങ്ങളുടെയും എംബസികളോട് കോവിഡ് രോഗമില്ലാത്ത പൗരൻമാരെ നാട്ടിലെത്തിക്കാമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചതിനോട് പല രാജ്യങ്ങളും പ്രതികരിച്ചതേയില്ല. ഇത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനപ്പരിശോധിക്കുമെന്ന് യു.എ.ഇ വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെൻറ് ക്വാട്ട വെട്ടിക്കുറക്കാനും യു.എ.ഇ ആലോചിക്കുന്നുണ്ട്. എന്നാൽ ഏതെല്ലാം രാജ്യങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടാകുകയെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: