ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നതായി റിപ്പോർട്ട്; ഇത്തവണ കൂടുതല്‍ രോഗ ലക്ഷണങ്ങളില്ലാത്ത രോഗികൾ, ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

വുഹാന്‍: ചൈനയില്‍ കഴിഞ്ഞ ദിവസം 99 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 11 ന് രോഗം സ്ഥിരീകരിച്ച 63 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും അപകടകരമായ വസ്തുതയെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ (എന്‍എച്ച്‌സി) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 10ന് സ്ഥിരീകരിച്ച കൊവിഡ് രോഗികളില്‍ 34 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇന്നലെ അതി‌ന്റെ ഇരട്ടി ആളുകള്‍ക്കാണ് ലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ചൈനയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പേടിയോടെയാണ് കാണുന്നത്. ഇത് രോഗികളെ കണ്ടെത്തുന്നതിന് തടസമായേക്കുമെന്നും, അതുവഴി കൂടുതല്‍ അപകടം ഉണ്ടായേക്കുമെന്നും അധികൃതര്‍ ഭയക്കുന്നു.
അതേസമയം, പുതിയ കൊവിഡ് രോഗികളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് കൂടുതല്‍. ചൈനയുടെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലാണ് രോഗികള്‍ കൂടുതലുള്ളത്. ഏപ്രില്‍ 11 ന് നഗരത്തില്‍ 52 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: