പുതിയതെരു മാർക്കറ്റിൽ പോലീസ് നിയന്ത്രണങ്ങളേർപ്പെടുത്തി
Putjiyatheru
പുതിയതെരു: പുതിയതെരു മാർക്കറ്റിൽ സാധനം വാങ്ങാനെത്തുന്നവർക്കും സാധനം ഇറക്കുന്ന വണ്ടികൾക്കും വളപട്ടണം പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. മാർക്കറ്റിൽ ഇറക്കുന്ന സാധനങ്ങൾ രാവിലെ 7.30ന് മുമ്പേ ഇറക്കി ലോറികൾ തിരിച്ചുപോകണം. അതുപോലെ സാധനം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ നിത്യാനന്ദ സ്കൂളിന് സമീപമോ ദേശസേവാ മൈതാനത്തോ മാത്രമേ പാർക്ക് ചെയ്യാവൂ. മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് അൽമാസ് ജൂവലറിയുടെ എതിർവശത്തെ വഴിയിലൂടെയും പുറത്തിറങ്ങുന്നത് മുട്ടക്കടയുടെ സമീപം വഴി കാട്ടാമ്പള്ളി റോഡിലും, അല്ലെങ്കിൽ പള്ളിയുടെ അടുത്തുകൂടെ കൊറ്റാളി റോഡിലും ആവണം.