എൻ ഡി എ സ്ഥാനാർത്ഥി സി കെ പത്മനാഭന് നാറാത്ത് സ്വീകരണം നൽകി

നാറാത്ത്: കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കെ പത്മനാഭന് നാറാത്ത് പി എച്ച് സി ക്ക് സമീപം സ്വീകരണം നൽകി. ബി ജെ പി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് മാസ്റ്റർ , RSS സേവാപ്രമുഖ് സജീവൻ മാസ്റ്റർ ,അഴീക്കോട് മണ്ഡലം അദ്ധ്യക്ഷൻ കെ.എൻ വിനോദ് മാസ്റ്റർ, ജന:സെക്രട്ടറി കെ. എൻ മുകുന്ദൻ, ഉപാദ്ധ്യക്ഷൻ പള്ളിപ്രം പ്രകാശൻ,കെ രമേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്ഥാനാർഥി ബർലിൻ കുഞ്ഞനന്തൻ നായരെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു സന്ദർശിക്കുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: