ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 12

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

International day of Human Space flight…1961 ൽ യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശത്തേക്ക് പോയതിന്റെ ഓർമയ്ക്ക്..ഐക്യരാഷ്ട്ര സംഘടന 2011 മുതൽ ആചരിക്കുന്നു… Russian cosmonautic day…/ Yuris night – world pace party ആയും ഈ ദിവസം ആചരിക്കുന്നു..

International day for street children..(തെരുവു കുട്ടികളുടെ ദിനം).. 2011 മുതൽ ആചരിക്കുന്നു..

1606 .. ഗ്രേറ്റ് ബ്രിട്ടന്റെ പതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു..

1861- അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിന് ദക്ഷിണ കാരോലിനയിൽ തുടക്കം കുറിച്ചു..

1934- മണിക്കൂറിൽ 372 കിലോമിറ്റർ വേഗതയിലടിച്ച രണ്ടാമത്തെ ഏറ്റവും വേഗമേറിയ കൊടുങ്കാറ്റ് USA യിലെ ന്യൂ ഹാംഷയറിലെ മൗണ്ട് വാഷിങ്ടണിൽ രേഖപ്പെടുത്തി…

1946- സിറിയ ഫ്രാൻസിൽ നിന്നു സ്വാതന്ത്ര്യം നേടി..

1948- ഹിരാക്കുഡ് ഡാമിന്റെ ആദ്യ കോൺക്രീറ്റിംഗ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു നടത്തി..

1955- പോളിയോ വാക്‌സിൻ ഡോ.ജോനാസ് സൾക് പരീക്ഷിച്ചു വിജയിച്ചതായി പ്രഖ്യാപിച്ചു..

1961- സോവിയറ്റ് ഗഗനചാരിയായ യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് എത്തിയ ആദ്യ മനുഷ്യൻ എന്ന പദവി നേടി.. വോസ്റ്റോക് 1 എന്ന ബഹിരാകാശ വാഹനത്തിൽ 108 മിനിറ്റ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു…

1978- മലയാളിയായ സി എം സ്റ്റീഫൻ കോൺഗ്രസ് പ്രതിനിധിയായി ലോക്സഭയിലെ അംഗീകൃത പ്രതിപക്ഷ നേതാവായി…

2004- ടെസ്റ്റ് ക്രിക്കറ്റിലെ ഏക ക്വാഡ്രാപ്പിൾ (പുറത്താകാതെ 400 ) വെസ്റ്റിൻഡീസിന്റെ ബ്രയാൻ ലാറ നേടി..

2015- എഴുപതോളം വിദേശ രാജ്യങ്ങളിൽ പ്രതിമയുള്ള നമ്മുടെ രാഷ്ട്രപിതാവിന്റെ, പ്രതിമ ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു..

ജനനം

599.ബി.സി- മഹാവീര.. ജൈന മതത്തിലെ 24 മത് തീർത്ഥങ്കര…

1482… റാണാ സംഘാ… മേവാറിലെ മഹാരാജാവ്

1852- ഫെർഡിനാന്റ് വോൺ ലിൻഡെമാൻ….. ജർമൻ ഗണിതജ്ഞൻ. പൈ ഒരു അതീത സംഖ്യയാണെന്ന് തെളിയിച്ചു..

1873- മഹാകവി കുമാരനാശാൻ… മലയാള കവിതയിലെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ച സ്നേഹ ഗായകൻ…

1903- ജാൻ ടിൻബർഗൻ.. ഡച്ച് സാമ്പത്തിക വിദഗ്ദ്ധൻ.. 1969 ൽ ധനശാസ്ത്രത്തിൽ നോബൽ നേടിയ പ്രഥമ നോർവേക്കാരൻ

1905- സി മാധവൻ പിള്ള… നോവൽ, നാടകം, ചെറുകഥാ കൃത്ത്.. എൻ.ബി.എസ് നിഘണ്ടു തയ്യാറാക്കിയ വ്യക്തിത്വം..

1917- വിനു മങ്കാദ്… ഇന്ത്യൻ ക്രിക്കറ്റർ… ബൗൾ ചെയ്യുന്നതിനിടെ ബൗളിങ് എൻഡിലെ ക്രീസിൽ നിന്ന് ബാറ്റ്സ്മാൻ പുറത്തിറങ്ങിയാൽ (ക്രീസിൽ നിന്ന്) റൺ ഔട്ടാക്കുന്ന രീതി.. മങ്കാദിങ് എന്ന പേരിൽ കുപ്രസിദ്ധി..

1928- അക്ബർ പദംസി… പ്രശസ്ത ചിത്രകാരൻ… ആധുനിക ഇന്ത്യൻ ചിത്രകാരന്മാരിൽ പ്രധാനി..

1940- ഡോ ബെറ്റിന ബോമർ- ആസ്ത്രിയയിൽ ജനിച്ച് ഹിന്ദു മതത്തിൽ ആകൃഷ്ടയായി ഇന്ത്യൻ പൗരത്വം നേടി.. ഭാരതീയ ദർശനത്തിൽ 2 ഡോക്ടറേറ്റ് നേടി. വാരണാസിയിലെ അഭിനവ ഗുപ്ത ഗവേഷണ കേന്ദ്രം ഡയറക്ടർ…

1941- ബോബി മൂർ- 1996 ലോക കപ്പിൽ ഇംഗ്ളണ്ടിനെ നയിച്ചു…

1942- ജേക്കബ് സുമ – ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്റ്..

1943.. സുമിത്രാ മഹാജൻ- ലോക്സഭാ സ്പീക്കർ, 8 തവണ ലോക് സഭാംഗമായിരുന്നു..

1944- പി.പി. ശ്രീധരനുണ്ണി- 2005 ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി.. ആകാശവാണിയിലെ ജീവനക്കാരനായിരുന്നു…

1954- സഫ്ദർ ഹാശ്മി.. തെരുവ് നാടക കലാകാരൻ.. ജന നാട്യ മഞ്ച് സ്ഥാപകൻ..

1981.. തുളസി ഗബാർഡ് – അമേരിക്കൻ പ്രതിനിധി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.. ഹിന്ദു മത വിശ്വാസി… ഭഗവത് ഗീത ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്തു..

1983- മേജർ മുകുന്ദ് വരദരാജൻ… കാശ്മീരിൽ വീരമൃത്യു വരിച്ച മരണാനന്തരം അശോക ചക്രം ലഭിച്ച സൈനികൻ.

ചരമം

1817… ചാൾസ് മെസ്സിയർ- ഫ്രഞ്ച് വാന നിരീക്ഷകൻ.. ഖഗോള വസ്തുക്കളെ സംബന്ധിച്ച് പട്ടിക തയാറാക്കി..

1912- ക്ലാര ബാർട്ടൺ.. അമേരിക്കൻ ആതുര ശുശ്രൂഷക..ഒപ്പം ആധുനിക അമേരിക്കൻ റെഡ് ക്രോസ് സ്ഥാപകയും.

1945- ഫ്രാങ്ക്ളിൻ ഡി. റൂസ്‌വേൽറ്റ്- അധികാരത്തിലിരിക്കെ മരിച്ച അമേരിക്കൻ പ്രസിഡന്റ് .

1962- സർ എം. വിശ്വേശരയ്യ. … ആധുനിക മൈസൂരിന്റെ ശിൽപി…. ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ്… 1955 ൽ ഭാരതരത്നം ലഭിച്ചു…

1997- ജോർജ് വാൽഡ്‌ – അമേരിക്കൻ ശാസ്ത്രഞൻ.. വിറ്റാമിൻ എ, കണ്ണിലെ റെറ്റിനയുടെ പ്രവർത്തനത്തിന് അതാവശ്യം ആണെന്ന് കണ്ടെത്തിയ വ്യക്തിത്വം.. 1967 ൽ നൊബേൽ സമ്മാനം ലഭിച്ചു

2005- വൈക്കം ചന്ദ്രശേഖരൻ നായർ… എട്ടോളം തൂലികാനാമത്തിൽ സാഹിത്യ രചന നടത്തിയ സാഹിത്യകാരൻ… കേണൽ പ്രസാദ് എന്ന പേരിൽ കുറ്റാന്വേഷണ നോവലും എഴുതി.

2006 – രാജ് കുമാർ.. കന്നട ഇതിഹാസ താരം. അണ്ണാ വര് (മുതിർന്ന കാരണവർ ) എന്നറിയപ്പെട്ടു… ഒരിക്കൽ വീരപ്പൻ കാട്ടിലേക്ക് തട്ടി കൊണ്ട് പോയി…

(സംശോധകൻ. കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: